താളുകള്‍

Friday 22 March 2013

മത്സ്യകന്യക

ഒരുച്ച നേരം. വല്ലാതെ ചൂടെടുതപ്പോള്‍ ഒന്ന് തണുക്കാന്‍ വേണ്ടി ഞാന്‍ ഡാമില്‍ ഇറങ്ങി ഒന്ന് മുങ്ങി. പെട്ടെന്ന് എന്‍റെ കയ്യില്‍ എന്തോ ഒന്ന് തടഞ്ഞത് പോലെ തോന്നി . ഞാന്‍ വെള്ളത്തിന്‌ മുകളില്‍ പൊങ്ങി വന്നു നോക്കി.
ആ കാഴ്ച കണ്ടു ഞാന്‍ അത്ഭുതപ്പെട്ടുപോയി . കഥാ പുസ്തകങ്ങളില്‍ മാത്രം കണ്ടു പരിചയമുള്ള ഒരു മത്സ്യ കന്യക എന്‍റെ കൈയ്യില്‍ പിടിച്ചിരിക്കുന്നു. മത്സ്യ കന്യക എന്നോട് പറഞ്ഞു ..

നീ എന്‍റെ കൂടെ വാ .. ഡാമിന് അടിയില്‍ ഞാന്‍ നിനക്കായി ഒരു വെണ്ണക്കല്‍ കൊട്ടാരം ഒരുക്കിയിട്ടുണ്ട്. നിനക്ക് കിടക്കാന്‍ പട്ടു മെത്തയും കളിക്കാന്‍ പൂന്തോട്ടവും അവിടെയുണ്ട് .ലോകത്തിലെ ഏറ്റവും നല്ല ഭക്ഷണങ്ങളും നിനക്കായി അവിടെഎന്നും ഉണ്ടാകും..

പെട്ടെന്ന് ഞാന്‍ ചോദിച്ചു . ഉച്ചക്ക് ചോറിനു മീന്‍ പൊരിച്ചത് ഉണ്ടാകുമോ?

മത്സ്യ കന്യക എന്നെ ക്രൂദ്ധയായി നോക്കിയിട്ട് ചോദിച്ചു .
എന്‍റെ വംശത്തിനെ തന്നെ വേണോ നിനക്ക് തിന്നാന്‍?

ഉണക്ക മീന്‍ ആയാലും മതി. ഞാന്‍ നിഷ്കളങ്കമായി എന്‍റെ ഡിമാണ്ട് അവതരിപ്പിച്ചു ..

ഉണക്കമീനും എന്‍റെ പ്രജകള്‍ തന്നെയാണ് എന്നത് നിനക്കറിയില്ലാ എന്നുണ്ടോ?

ഓക്കേ..ഓക്കേ.. ഞാന്‍ വരാം.. എന്‍റെ കൈ ഒന്ന് വിടൂ.. എന്‍റെ തോര്‍ത്ത്‌ മുണ്ട് അഴിഞ്ഞത് ഞാന്‍ ഒന്ന് മുറുക്കിയെടുത്തോട്ടെ .

മത്സ്യ കന്യക എന്‍റെ കൈ വിട്ടതും ഞാന്‍ ഓടി കരക്ക്‌ കയറി രക്ഷപ്പെട്ടു .