താളുകള്‍

Friday 5 April 2013

കള്ള് ഷാപ്പ്.

 കള്ള് ഷാപ്പ്

ലൈസന്‍സ് നമ്പ്ര്-1013 

കാഞ്ഞിരപ്പുഴ.. 

കേരളത്തില്‍ ഏറ്റവും കൂടുതല്‍ സാഹോദര്യ ഐക്യം നില നില്‍ക്കുന്ന ഒരു സ്ഥാപനം.. വിളമ്പുന്നവര്‍ക്കോ കുടിക്കുന്നവര്‍ക്കോ യാതൊരു വിധ ഡ്രസ്സ്‌ കോഡുമില്ല.ഒരു നാടന്‍ സംഗീത നാടക അക്കാദമി എന്ന് തന്നെ പറയാം. എരിവുള്ളത്‌ കഴിക്കാനും കേള്‍ക്കാനും പറ്റിയ സ്ഥലം. കപ്പ ഏറ്റവും ഹൃദ്യമായി കഴിക്കാന്‍ പറ്റുന്ന സ്ഥലം. നാടന്‍ പാട്ടുകളുടെ ആശാന്മാരുടെ ആദ്യ കളരി.. പ്രകൃതിദത്തമായ കൂളിംഗ്‌ സംവിധാനം ..തൊട്ടടുത്ത്‌ തന്നെ ഒരു പെട്ടികട ഉള്ളതോണ്ട്‌ മുറുക്കാന്‍ വാങ്ങാനും ബീഡി വലിക്കാനും എങ്ങും പോവണ്ട. ധാര്‍മിക രോഷം ഫേസ് ബുക്കില്‍ തീര്‍ക്കുന്ന പോലെ ആത്മരോഷം ഇവിടെ തീര്‍ക്കാം. കടം കുടിക്കരുത് എന്നെ നോട്ടീസ് ഉള്ളൂ രാഷ്ട്രീയം പറയരുതെന്ന് എവിടേം എഴുതി വെച്ചിട്ടില്ല. ഇറച്ചി കറിക്ക് ഒരിടത്നിന്നും കിട്ടാത്ത മണം ...പാമ്പുകള്‍ ചുറ്റിനുമുണ്ടാകാം ..പക്ഷെ അങ്ങോട്ട് ഉപദ്രവിച്ചാലും ഇങ്ങോട്ടു ഉപദ്രവിക്കില്ല. 

കള്ള് ഷാപ്പ് മുതലാളിയുടെ മോളുടെ കല്യാണമായിരുന്നു ഇന്നലെ .കസ്റ്റമെര്‍സിനെ മാത്രമേ മുതലാളി കല്ല്യാണം വിളിച്ചിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് ക്ഷണം ഇല്ലായിരുന്നു. വേണേല്‍ വിശ്വസിച്ചാല്‍ മതി. 

10 comments:

  1. നാട്ടുകാരൻ കല്യാണം വിളിക്കതെന്റെ ദേഷ്യം ഇങ്ങനെ തന്നെ തീര്ക്കണം

    ReplyDelete
  2. "ധാര്‍മിക രോഷം ഫേസ് ബുക്കില്‍ തീര്‍ക്കുന്ന പോലെ ആത്മരോഷം ഇവിടെ തീര്‍ക്കാം..." അത് ബെസ്റ്റ് .:)

    ReplyDelete
  3. എന്റെ അബൂ, ഇത്രേം ദീറ്റൈൽ അറിയാമെങ്ങിൽ - കസ്റ്റമർ തന്നെ ഉറപ്പു.

    ReplyDelete
  4. ഞാന്‍ വിശ്വസിചിനെ അബ്ബാസ്‌ ഭായ് :D

    ReplyDelete
  5. കള്ളു ഷാപ്പിലെ വാഗ്മയ ചിത്രം ഇത്ര നന്നായി നൽകിയ ആൾ ഇതു വരെ ഷാപ്പിൽ കേറിയിട്ടില്ല എന്ന്. വിശ്വസിച്ചു അബ്ബാസ്ക്കാ..

    ReplyDelete
  6. കള്ളു ഷാപ്പിലെ വാഗ്മയ ചിത്രം ഇത്ര നന്നായി നൽകിയ ആൾ ഇതു വരെ ഷാപ്പിൽ കേറിയിട്ടില്ല എന്ന്. വിശ്വസിച്ചു അബ്ബാസ്ക്കാ..

    ReplyDelete
  7. kudiyan kubbus (kall alla kanjhi)

    ReplyDelete