താളുകള്‍

Friday 5 April 2013

ലൈക്കിന്റെ കഥ -


സുന്ദരിയും,വിധവയുമായ സ്റ്റാറ്റസിനു മൂന്നു മക്കളായിരുന്നു .ഒരു മോള്‍ -പേര് ലൈക്.രണ്ടു ആണ്‍കുട്ടികള്‍.---,കമെന്റും ,ഷെയറും...
വളരെ കഷ്ട്ടപെട്ടാണ് സ്റ്റാറ്റസ് തന്‍റെ മൂന്നു മക്കളെയും വളര്‍ത്തികൊണ്ടു വന്നത് .
ഓരോ പ്രൊഫൈലിന്റെ ഇന്ബോക്സിലും പോയി സ്റ്റാറ്റസ് തന്‍റെ ലിങ്കുമായി കൈനീട്ടി..
പെണ്‍കുട്ടി ആയതുകൊണ്ടാണോ എന്തോ ആളുകള്‍ക്കെല്ലാം ഇഷ്ട്ടം ലൈകിനെ ആയിരുന്നു. വഴിയിലൂടെ പോകുന്നവരും വരുന്നവരുമെല്ലാം ലൈകില്‍ ക്ലിക്കും.

ഒരിക്കല്‍ ലൈക് അമ്മയോട് പരാതി പറഞ്ഞു. അമ്മെ ആളുകള്‍ പലപ്പോഴും അവര്‍ക്ക് ഇഷ്ട്ടമില്ലാഞ്ഞിട്ടു കൂടി എന്നെ തോണ്ടുന്നു,പിച്ചുന്നു.....!!!
അമ്മ അവളോട് പറഞ്ഞു ..നീ ഒരു പെണ്‍കുട്ടിയാണ് ..നിന്നെ സൂക്ഷിക്കേണ്ടത് നീ തന്നെയാണ്.. വേറെ ഒരാള്‍ക്കും നിന്നെ സംരക്ഷിക്കാന്‍ ആവില്ല. ......

കാലമങ്ങിനെ കഴിഞ്ഞു പോകവേ കുട്ടികളുടെ സ്കൂളിലെ കായിക ദിനം വന്നണഞ്ഞു. ലോങ്ങ്‌ ജമ്പ് മത്സരത്തില്‍ പങ്കെടുത്ത ലൈക്കിന്റെ ആദ്യ ചാട്ടം ഫൌള്‍ ആയി.. രണ്ടാമത്തെ ചാന്‍സില്‍ ഒരുപാട് ദൂരെ നിന്നും വാശിയോടെ ഓടിവന്നു ചാടിയ ലൈക് നിലവിലെ സ്കൂള്‍ റെക്കോര്‍ഡ് തകത്തെങ്കിലും അവളുടെ ജീവിതവും അവിടെ തകരുകയായിരുന്നു. ഓടി വന്നു ചാടിയ പാവം ലൈക്കിന്റെ ഗര്‍ഭപാത്രം എങ്ങോട്ടോ തെറിച്ചു പോയി.. വിഷമം സഹിക്കവയ്യാതെ ലൈക് ഗ്രൗണ്ടില്‍ തളര്‍ന്നിരുന്നു... :"(

അന്ന് മുതലാണത്രേ ലൈക്കുകള്‍ക്ക് കുട്ടികള്‍ ഉണ്ടാവാതായത്. കമെന്റും ഷെയറും വീണ്ടും വീണ്ടും മക്കളെ സൃഷ്ട്ടിച്ചപ്പോള്‍ ലൈകിനു മാത്രം മക്കളുണ്ടായില്ല.
ശുഭം..

പണിയോന്നുമില്ലാതെയിരുന്ന ഖത്തര്‍ കായിക ദിന ചിന്ത . 

 

8 comments:

  1. ബ്ലോഗില്‍ ലൈക്കാനുള്ള അവസരമില്ല എങ്കിലും ഇക്കാന്റെ ഏതെന്കിലും ഒരു പോസ്റ്റില്‍ ആദ്യത്തെ കമന്റ് ചെയ്യാനുള്ള ഭാഗ്യം അതിപ്പോ ബ്ലോഗിലൂടെ എങ്കില്‍ അങ്ങിനെ. മുഖ പുസ്തകത്തില്‍ പറ്റാത്തത് ബ്ലോഗില്‍ തീര്‍ക്കുന്നു ...

    ReplyDelete
  2. ലൈക്കിനോട് അമ്മ പറഞ്ഞില്ലേ " ഏതാനും സെക്കന്റ് മതി നിന്നെയവർക്ക് കുറേ മാസത്തേക്ക് ബുദ്ധിമുട്ടിക്കാനെ"ന്ന് ?

    ReplyDelete
  3. അബ്ബാസ് ...............................

    ReplyDelete
  4. എന്തായാലും അബ്ബാസ്‌ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു എനിക്കും ഒരു ബ്ലോഗ്‌ ഉണ്ട് കേട്ടോ കണ്ടോളു
    http://gafoorkh.blogspot.ae/

    ReplyDelete
  5. bagiyam idilenkilum kannu nhirakunhadonhum kandilla

    ReplyDelete
  6. GOOD, where in kanjirapuzha, am also from there.........

    ReplyDelete