താളുകള്‍

Friday 5 April 2013

ഭാഷ. ...♥

ഞാന്‍ പറയുന്നത് നിങ്ങള്‍ക്കും നിങ്ങള്‍ പറയുന്നത് എനിക്കും മനസ്സിലാവുന്ന സ്ഥിതിക്ക് നമുക്കിടയിലെ ഭാഷ അതിന്‍റെ ധര്‍മം നിര്‍വഹിക്കുന്നുണ്ട് എന്ന് തന്നെ വേണം കരുതാന്‍. .........
ഓര്‍ഡിനറി എന്ന സിനിമയില്‍ ബിജുമേനോന്‍ അവതരിപ്പിച്ച കഥാപാത്രത്തെ കണ്ടപ്പോളാണ് ഇത്രയും മനോഹരമായ ഒരു ഭാഷ 
ശൈലി  എന്‍റെ ജില്ലയില്‍ നിലവില്‍ ഉണ്ടല്ലോ എന്ന് ഞാന്‍ ഓര്‍ക്കുന്നത് . ഞങ്ങള്‍ മണ്ണാര്‍ക്കാട്ടുകാര്‍ മലപ്പുറം ജില്ലയോട് ചേര്‍ന്ന് കിടക്കുന്നതിനാല്‍ കൂടുതലും ഉപയോഗിക്കുന്നത് മലപ്പുറം ശൈലിയാണ്. അതില്‍ തന്നെ പോയിത്രേ .. വന്നുത്രേ ...വന്നുക്കുണ് എന്നതൊക്കെ ഞങ്ങളുടെ മാത്രം ശൈലിയും.. ..കല്ലടിക്കോട് മുതലാണ്നമ്മള്‍ സിനിമയില്‍ കണ്ട ശൈലിയില്‍ ആളുകള്‍ സംസാരിക്കുന്നത് എന്ന് തോന്നുന്നു. മുണ്ടൂര്‍,പാലക്കാട്,ആലത്തൂര്‍,നെന്മാറ .. അങ്ങിനെ അങ്ങിനെ...

അഞ്ചിലെത്തിയ ഞാന്‍ ഉമ്മാന്‍റെ നാടായ മലപ്പുറത്തെ കൊണ്ടോട്ടിയിലേക്ക് പറിച്ചു നടപ്പെട്ടപ്പോള്‍ കൂട്ടുകാരുമായി ഇടകലര്‍ന്നു പോകാന്‍ നന്നായി കഷ്ട്ടപെട്ടു. പിന്നെ മെല്ലെ മെല്ലെ ഞാന്‍ അവരില്‍ ഒരാളായി തീര്‍ന്നു .. എത്താ ,ഇജ്ജു,പജ്ജ്,കജ്ജ്,എത്താപ്പം എന്‍റെ കഥ.. മനോഹരമായ ഒരു കാലഘട്ടം.. ഭാര്യ ഒരിക്കല്‍ പറഞ്ഞു ..നിങ്ങളെ മോന് നിങ്ങളുടെ ആ മലപ്പുറം ശൈലി മുഴുവനായി കിട്ടിയിട്ടുണ്ട്. എത്ര പറഞ്ഞു കൊടുത്താലും പശുവിനു അവന്‍ പജ്ജ് എന്നെ പറയൂ..
ഗള്‍ഫില്‍ എത്തിയപ്പോള്‍ കൂടെയുള്ളവര്‍ അതികവും എറണാകുളം ജില്ലക്കാര്‍ .. പ്രത്യേകിച്ച് ഒരു ശൈലി ഇല്ലാതെ അത്യാവശ്യം ശുദ്ധ മലയാളം പറയുന്ന ആളുകള്‍. ., ഞാനും അവര്‍ക്ക് വേണ്ടി എന്‍റെ സംസാര ശൈലി മാറ്റി. മലപ്പുറം ശൈലി ആകുമല്ലോ എന്ന് കരുതി അന്നൊക്കെ ഹജ്ജിനു ഹയ്യ്‌ എന്നാണ് പറഞ്ഞിരുന്നത് :) വാരാന്ത്യങ്ങളില്‍ കൂട്ടുകാരുമായി യാത്ര ചെയ്യുമ്പോള്‍ എന്തെങ്കിലും പാട്ടൊക്കെ പാടും ..ഞാന്‍ പാടിയ പാട്ടിലെ ഒരു വരി ...മുന്നൂറു കോമാങ്ങ അണ്ട്യോടെ മുണുങ്ങിയോവര്‍ എന്നായിരുന്നു .. ആ മുണുങ്ങി എന്ന പ്രയോഗം വന്നതും എന്‍റെ പരിപ്പവന്മാര്‍ എടുത്തു. 
വെള്ളിയായ്ച്ചകളില്‍ ബിന്‍ഒമ്രാനില്‍ താമസിക്കുന്ന കൊണ്ടോട്ടി കൂട്ടുകാരുടെ അടുത്തേയ്ക്ക് പോകുന്നത് തന്നെ നമ്മുടെ ആ നാടന്‍ ബര്‍ത്താനങ്ങള്‍ പറയാനായിരുന്നു. ഇജ്ജൊന്നു പോയ്ക്കാ ചെങ്ങായി.. എത്താന്ക്ക്. ഒന്ന് ചെലക്കാണ്ട് നിക്കെടാ ന്നൊക്കെ പറയുമ്പോള്‍ ശരിക്കും ഡ്യുട്ടി കഴിഞ്ഞു വന്നു ഫാന്റും ഷര്‍ട്ടും മാറ്റി ഒരു ലുങ്കിയും ടീ ഷര്‍ട്ടും ധരിച്ച സുഖമായിരുന്നു .
എന്തൊക്കെ ശൈലിയില്‍ സംസാരിച്ചാലും നമ്മള്‍ എല്ലാം ഒരൊറ്റ മലയാള ഭാഷയല്ലേ സംസാരിക്കുന്നുള്ളൂ.. അത് തന്നെ വല്ല്യ കാര്യം. കേരളമൊഴിച്ച് മറ്റു മിക്ക സംസ്ഥാനങ്ങളിലും മുസ്ലിങ്ങള്‍ സംസാരിക്കുന്നത് അവിടത്തെ മാതൃ ഭാഷയല്ല ......ഉര്‍ദു ആണ്. മറാത്തികള്‍ സംസാരിക്കുന്നത് മാറാത്തി. കര്‍ണാടകയിലെ ക്രിസ്ത്യാനികള്‍ (ഗോവയില്‍ നിന്നും കുടിയേറി പാര്‍ത്തവര്‍ ) സംസാരിക്കുന്നത് കൊങ്കിണി,തുളു സംസാരിക്കുന്നവരും ഉണ്ട്, തമിഴും,തെലുങ്കും,കന്നഡയും,ഒറിയയും ,ഹിന്ദിയും എല്ലാം അതതു നാടുകളില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. 
ടെലെഫോണ്‍ നിരക്ക് കുറഞ്ഞതിനു ശേഷം വീട്ടിലേക്കു എഴുതുന്ന കത്തുകള്‍ നിന്നതോടെ മലയാളം എഴുതാനുള്ള അവസരം ഇല്ലാതായിരുന്നു. എഴുത്ത് വീണ്ടും തുടങ്ങിയതാണ്‌ ഫേസ് ബുക്കിനെ സ്നേഹിക്കാന്‍ ഉള്ള ഒരു വലിയ കാരണം . 
അക്ഷരതെറ്റുകള്‍ പരമാവധി കുറക്കാന്‍ ശ്രദ്ധിക്കാറുണ്ട് .എന്നാലും ഇടക്കൊക്കെ തെറ്റും. പലതും കൂട്ടുകാര്‍ ചൂണ്ടി കാണിച്ചിട്ടുണ്ട്. ചിലത് അശ്രദ്ധ മൂലവും ചിലത് അറിവില്ലായ്മ മൂലവും. അശ്രദ്ധ മൂലം സംഭവിച്ചത് പറഞ്ഞില്ലെങ്കിലും അറിവില്ലായ്മ മൂലം എഴുതിയതാണെന്ന് തോന്നിയാല്‍ പ്രിയകൂട്ടുകാര്‍ തീര്‍ച്ചയായും അതെന്‍റെ ശ്രദ്ധയില്‍ പെടുത്തണം.. 
രഞ്ജിനി ഹരിദാസിന്‍റെ ഭാഷയെ കുറ്റം പറഞ്ഞു ഒരുത്തനിട്ട പോസ്റ്റിലെ എട്ടു അക്ഷരതെറ്റുകള്‍ ചൂണ്ടി കാട്ടി താങ്കളും അവരും തമ്മിലുള്ള വ്യത്യസം എന്താണെന്ന് ചോദിച്ചതിനു എന്നെ ഒരുത്തന്‍ തടസ്സപ്പെടുത്തി (ബ്ലോക്ക്‌ ) കളഞ്ഞു .
മലയാള ഭാഷ തൻ മാദക ഭംഗി നിൻ മലർ മന്ദഹാസമായ് വിരിയുന്നു കിളികൊഞ്ചും നാടിന്‍റെ ഗ്രാമീണ ശൈലി നിൻ പുളിയിലക്കര മുണ്ടിൽ തെളിയുന്നു ....

138 comments:

  1. അപ്പ തൃശൂര് ഭാഷ്യോ കുബ്ബാസ് ഗഡി :) ശര്യാക്കി തരാട്രാ ടാവേ :)
    നന്നായി! ബ്ലോഗ്‌ ആരംഭിച്ചതില്‍.,. പലവ്യഞ്ജനങ്ങള്‍ എല്ലാം ഒരു കുടക്കീഴില്‍ ലഭ്യം!
    ഓള്‍ ദി ബെസ്റ്റ് ഡിയര്‍ :)

    ReplyDelete
  2. തണുത്ത കുബുസ്നു അറിയാമോ ഓം ലൈറ്റിന്റെ വേദന

    ReplyDelete
  3. എല്ലാം ഇനി ഒരു കുടക്കീഴില്‍ കുബ്ബൂസിനും അബ്ബാസിക്കയ്ക്കും ഒരായിരം ആശംസകള്‍

    ReplyDelete
  4. ellaa vidha aashamsakalum

    ReplyDelete
  5. മലയാള ഭാഷ തൻ മാദക ഭംഗി നിൻ മലർ മന്ദഹാസമായ് വിരിയുന്നു കിളികൊഞ്ചും നാടിന്‍റെ ഗ്രാമീണ ശൈലി നിൻ പുളിയിലക്കര മുണ്ടിൽ തെളിയുന്നു ....

    ReplyDelete
  6. അഭിനദനങ്ങള്‍ അബ്ബാസ്‌, ബ്ലോഗ്‌ ആരംഭിച്ചത് എന്തായാലും നന്നായി. ഞങ്ങളുടെ എല്ലാ ആശംസകളും അറിയിക്കുന്നു.

    ReplyDelete
  7. ഇത് ഉഷാറായി അബ്ബാസ്ക്കോ !!!
    എല്ലാ വിധ ആശംസകളും നേരുന്നു !!!

    ReplyDelete
  8. അങ്ങിനെ അബ്ബാസും പ്രൊ ആയി..hmm..best of luck..

    ReplyDelete
  9. abhinandanangal....

    with love... pryrss...

    asin....

    ReplyDelete
  10. വിഘടനവാദികളും പ്രതിക്രിയാവാദി­കളും പ്രഥമദൃഷ്ട്യാ അകൽച്ചയിൽ ആയിരുന്നെങ്കിലു­ം, അവർക്കിടയിലുള്ള­ അന്തർധാര സജീവമായിരുന്നു എന്നു വേണം കരുതാൻ. ബൂർഷ്വാസികളും തക്കം പാർത്തിരിക്കുകയ­ായിരുന്നു.. അതായത് വര്‍ഗ്ഗാധിപത്യവ­ും കൊളോണിയലിസ്റ്റ്­ ചിന്താ സരണികളും റാഡിക്കലായിട്ടു­ള്ള ഒരു മാറ്റമല്ല ..!

    ReplyDelete
    Replies
    1. Oro sulaimaniyum parippu vadayum edukkette?

      Delete
    2. എന്നാലും നമ്മളെങ്ങനെ തോറ്റു..??

      Delete
  11. അങ്ങനെ ഇജിം ബ്ലോഗ്‌ എയുതി തുടങ്ങി അല്ലേ കുബ്ബുസേ ഞമ്മക്ക് എയുതാന്‍ നേരം ഇല്ല ഇജി എയുതുന്നത് വായിക്കാന്‍ നോക്കാട്ടോ

    ReplyDelete
  12. ഞാനും ചോദിക്കാനിരിക്കായിരുന്നു എന്താ ഒരു ബ്ലോഗ് ഇല്ലാത്തതെന്ന്

    ReplyDelete
  13. അബ്ബാസ്ക്ക ഫേസ് ബുക്കില്‍ എഴുതുന്നതൊക്കെ ഞാന്‍ മിനക്കെട്ടു വായിക്കാറുണ്ട്. ഇഷ്ടമാണ്. ബ്ലോഗ്‌ തുടങ്ങിയത് വളരെ നന്നായി. എഴുത്തില്‍ ഒരു പാകത വന്നതായി സ്വയം കരുതാം. ഇനി ഇടയ്ക്കിടയ്ക്ക് പോസ്റ്റ്‌ ഇട്ടു ഇത് വളരെ ചലനാത്മകം ആക്കണം. എന്റെ എല്ലാ ആശംസയും.
    ----------------------------
    visit for blog updates: Blogika Aggregator and Blogika FB Page

    ReplyDelete
  14. ഇതു കലക്കി ഇക്ക.........

    ReplyDelete
  15. ആശംസകള്‍ അബ്ബാസ്.......

    ReplyDelete
  16. കുബ്ബൂസെഴുത്തിന്‍റെ പുതിയ വാതായനം.
    കണ്ണൂരില്‍ പോയ മലപ്പുറക്കാരന്‍ സ്വന്തം ഭാഷ പറഞ്ഞാല്‍ അന്തം കിട്ടില്ല എന്ന് കരുതി പശുവമ്പലവും പശുവന്നൂരും അന്വേശിച്ചുവത്റെ

    ReplyDelete
  17. കുബ്ബൂസെഴുത്തിന്‍റെ പുതിയ വാതായനം.
    കണ്ണൂരില്‍ പോയ മലപ്പുറക്കാരന്‍ സ്വന്തം ഭാഷ പറഞ്ഞാല്‍ അന്തം കിട്ടില്ല എന്ന് കരുതി പശുവമ്പലവും പശുവന്നൂരും അന്വേശിച്ചുവത്റെ

    ReplyDelete
  18. മലയാള ഭാഷ തൻ മാദക ഭംഗി നിൻ മലർ മന്ദഹാസമായ് വിരിയുന്നു കിളികൊഞ്ചും നാടിന്‍റെ ഗ്രാമീണ ശൈലി നിൻ പുളിയിലക്കര മുണ്ടിൽ തെളിയുന്നു ....

    ReplyDelete
  19. നന്നായി. ഒരഭിപ്രായം ഉണ്ട്. ഭാഷ അധികം മിനുക്കുമ്പോള്‍ ഒറിജിനാലിറ്റി നഷ്ടപ്പെടുന്നു. മനസ്സില്‍ തോന്നുന്നത് ഇങ്ങോട്ടു പോരട്ടെ... ആശംസകള്‍ :-)

    ReplyDelete
  20. all the best wishes Abbas bhai....

    സംഗതി കലക്കി പണ്ടാരോ പറഞ്ഞ പോലെ 'വന്നത് കലക്കി , വരാനുള്ളത് കലകലക്കും! എന്ന ശുഭാപ്തി വിശ്വാസതോട് കൂടെ

    ReplyDelete
  21. ആശംസകള്‍ .......................

    ReplyDelete
  22. മാതൃ ഭാഷയോടോക്കുമോ ചെത്തിമിനുക്കിഉണ്ടാക്കുന്നത് ? രണ്ടു പേര്ക്കും അഭിനന്ദനങ്ങൾ ( എല്ലാ വിജയത്തിനു പിന്നിലും ഒരു പെണ്ണിന്റെ കൈ ഉണ്ടാവും എന്ന് പണ്ടാരോ പരഞ്ഞിട്ടുണ്ട്. ഇവിടെ ആണായി എന്ന് മാത്രം!)

    ReplyDelete
  23. Dtheeeeeeeeerga Blogman Bava nd Dheeerga Ayushman Bava......

    ReplyDelete
  24. അബ്ബാസിനെ സംബന്ധിച്ചിടത്തോളം ഇത് തിര്‍ച്ചയായും അത്യാവശ്യമാണ് .....അഭിനന്ദനങ്ങള്‍

    ReplyDelete
  25. ashamsakal abbas

    ReplyDelete
  26. മംഗളാശംസകള്

    ReplyDelete
  27. ABBAS kubbosineyum blogineyum pranayikkunnavan....................

    ReplyDelete
  28. ആശംസകള്‍ അബ്ബാസ്‌ ഇക്ക...

    ReplyDelete
  29. ആശംസകള്‍.....ചൂടുള്ള മയമേറിയ..കുബ്ബൂസുകള്‍ക്കായി കാത്തിരിക്കുന്നു..അക്ഷമയോടെ...

    ReplyDelete
  30. ഒരു വായനക്കാരൻ എന്ന നിലയിൽ ലാളിത്യത്തോടെ ആസ്വദിക്കാൻ കഴിയുന്ന നിത്യ ജീവിതത്തിലെ വലിയ മാനങ്ങളുള്ള ചെറിയ സംഭവങ്ങൾ . ഒരു തരത്തിൽ പറഞ്ഞാൽ മുഖ്‌യധാരയെ പോലും വെല്ലുവിളിക്കുന്ന ആസ്വാദന സൌന്ദര്യമുള്ള വാക്കുകൾ . നമ്മളെ പോലുള്ള ബ്ലോഗ്ഗർമാർ ഒക്കെ ഔട്ട്‌ !! ഹഹ ! സന്തോഷവും ..ഭാവുകങ്ങൾ !

    ReplyDelete
  31. njanum oru mannarkkattukaarananu........

    ReplyDelete
  32. ആശംസകള്‍ കൂടുതല്‍ നല്ല നല്ല സൃഷ്ടികള്‍ പ്രതീക്ഷിക്കുന്നു

    ReplyDelete
  33. നാടൻ വിഭവങ്ങൽ ഞങ്ങള്ക്ക് വിളമ്പുന്ന കുബ്ബൂസിനു അബ്ബാസിനും സ്വാഗതം

    ReplyDelete
  34. നന്നായി..പഹയാ...അന്‍റെ എയ്തിച്ചേതൊക്കെ ന്ജീപ്പോ ഒര്ത്തെലാക്കി കിട്ടൂന്നു തിരിഞ്ഞപ്പതിനു തെന്നെ ഞമ്മക്ക് പെരുത്ത് സന്തോശായി...അന്നോട് ഇന്തെത്താണ് ഇത് തോടങ്ങാത്തെന്ന് ചോയിക്കാന്‍ നിക്കെയിനി....ബന്നോട്ടെ....ഞമ്മള് റെഡി......!

    ReplyDelete
  35. സന്തോഷായി ...
    ആശംസകൾ അബ്ബാസ്‌ ഭായ് ..
    ബ്ലോഗുകള ഇങ്ങനെ നിറഞ്ഞു കവിഞ്ഞു ഒഴുകി ചൊരിഞ്ഞു ...പോട്ടെ

    ReplyDelete
  36. all the best abbas bahai

    ReplyDelete
  37. ഇതു വരെ അബ്ബാസ്‌ ഞങ്ങളുടെ രൂമിൽ താമസിക്കുന്ന ഒരാളെ പൊലെയായിരിന്നു....ഇനിയിൂപൊ വലിയൊരു ബ്ലൊഗർ ആയി ഞങ്ങളുടെ കൈയിൽ നിന്നും പിടി വിട്ട്‌ പൊകുമൊ?

    ReplyDelete
  38. ഇതു വരെ അബ്ബാസ്‌ ഞങ്ങളുടെ രൂമിൽ താമസിക്കുന്ന ഒരാളെ പൊലെയായിരിന്നു....ഇനിയിൂപൊ വലിയൊരു ബ്ലൊഗർ ആയി ഞങ്ങളുടെ കൈയിൽ നിന്നും പിടി വിട്ട്‌ പൊകുമൊ?

    ReplyDelete
  39. ellavida aashamsakalum....

    ReplyDelete
  40. പ്രിയപ്പെട്ട അബ്ബാസ് ..
    എല്ലാ വിധാ ആശംസകളും നേരുന്നു..
    ഒപ്പം എന്റെ ബ്ലോഗിലും ഒന്ന് കയറി ഇറ ങ്ങണം എന്നാ ഒരപെക്ഷയും ഉണ്ട്..

    ReplyDelete
  41. ഇതേതായലും നന്നായി,
    ഇനി കുബ്ബൂസും തിരഞ്ഞ് ഫേയ്സ്ബുക്ക് നിരങ്ങേണ്ടല്ലോ, സൗകര്യം പോലെ ഇങ്ങോട്ട് വന്നാല്‍ മതി.. ആശംസകള്‍.

    ReplyDelete
  42. This comment has been removed by the author.

    ReplyDelete
  43. കുബ്ബൂസിനും അബ്ബാസിക്കയ്ക്കും ഒരായിരം ആശംസകള്‍ !

    ReplyDelete
  44. അഭിനദനങ്ങള്‍ അബ്ബാസ്ക്കോ....!!

    ReplyDelete
  45. This comment has been removed by the author.

    ReplyDelete
  46. നന്ദി അബ്ബാസ്.. വായനയുടെ പുതിയ വാതായനം തുറന്നു തന്നതിന്. ഫെയ്സ്ബുക്കിലെ ഇടവേളകളിൽ നഷ്ടമാകുന്ന എഴുത്തുകൾക്ക് ഇനി അബ്ബാസിന്റെ മതിൽ ചുരന്നു നോക്കേണ്ടതില്ലല്ലോ.. എല്ലാ വിധ ആശംസകളും

    ReplyDelete
  47. ആശംസകള്‍ അബ്ബാസിക്ക

    ReplyDelete
  48. അപ്പൊ.....എന്നെ പേടി ഉണ്ടല്ലേ....?

    ReplyDelete
  49. All the best Mr.kubbusss........

    ReplyDelete
  50. അഭിനന്ദനങ്ങൾ... ഒരിക്കലും കണ്ടിട്ടില്ലാത്ത ഇനി കാണാൻ സധ്യതയുമില്ലത്ത സുഹൃത്തിനു.....

    ReplyDelete
  51. അങ്ങിനെ കുബ്ബൂസും അബ്ബാസായി ഛെ... അബ്ബാസും കുബ്ബൂസ്സായി....

    ReplyDelete
  52. congratz..thank u for ur attempt

    ReplyDelete
  53. nannayi kubus ka egak ente yalla ashamsakulaium

    ReplyDelete
  54. അബ്ബാസിക്കയുടെ ഓരോ രചനയും വായിച്ചു കഴി ഞ്ഞാൽ കുബ്ബൂസ് തിന്ന പ്രതീതിയാണ് :) ആശംസകൾ ഇക്കാ

    ReplyDelete
  55. പ്രവാസത്തിന്റെയും,വിരഹത്തിന്റെയും,കുട്ടികലതിന്റെയും ഒര്മാകളിളുടെയുൽ ഒരു ഫ്ലാഷ് ബാക്ക് ആണ് പലപ്പോഴും അബ്ബാസിന്റെ എഴുത്തുകൾ ഒരു സുഖമുള്ള വേദനയാണോ സന്തോഷമാണോ അതിൽ ഉള്ളത് എന്ന് തിരിച്ചറിയാൻ പ്രയാസമാണ് .വായിച്ചു കഴിഞ്ഞാൽ അതുമായി സാമ്യമുള്ള പല കാര്യങ്ങളും നമ്മുടെ ജീവിതത്തിലും ഉണ്ടായിട്ടില്ലേ എന്ന് ഓര്ക്കും അതും ഒരു സുഖം .പുതിയ ബ്ലോഗ്‌ തുടങ്ങിയതിനു എല്ലാ ആശംസകളും നേർന്നു കൊണ്ട് ഇനിയും ഇത് പോലതെതും ഇതിലും നല്ലതും അയ രചനകൾ പ്രതീക്ഷിക്കുന്നു

    ReplyDelete
  56. അബ്ബാസ് ബായ്..ഇങ്ങളെ മുകത്തു നോകി ഞാന്‍ ഒന്ന് ചിരികുന്നുണ്ട് ..എന്തിന്നാണ് എന്നോ...??ഇങ്ങള ആ കാഞ്ഞിരപുഴ ഡാമില്ലേ അവിടുന്ന് എത്രങ്ങാനും മീന ഞങ്ങള്‍..പിടിചിരികുന്നത് അറിയോ..എന്റെ ബായ്...

    വല്ലാത്ത ഒരു മന്സ്സനാണ് ട്ടോ ഇങ്ങള് ...ബ്ലോഗും തുടങി ...കണ്ടോ കണ്ടോ ...ഇതില്‍ എന്തോ ഉണ്ട്....ഇച്ച് അപ്പതന്നെ അറിയാ

    ആശംസ്സകള്‍ ...എഴുത്ത് തുടരുക....

    ReplyDelete
  57. അടുത്ത സൂപ്പര്‍ ബ്ലോഗര്‍ക്ക് മുന്‍‌കൂര്‍ അഭിനന്ദനങ്ങള്‍

    ReplyDelete
  58. ആഹ്‌... അങ്ങനെ ഇവിടെയും എത്തി അല്ലെ..?? വന്നാട്ടെ വന്നാട്ടെ... എല്ലാ വിധ ആശംസകളും.. :)

    ReplyDelete
  59. ഭാവുകങ്ങള്‍ !

    ReplyDelete
  60. മലപ്പുറം ശൈലി ആകുമല്ലോ എന്ന് കരുതി അന്നൊക്കെ ഹജ്ജിനു ഹയ്യ്‌ എന്നാണ് പറഞ്ഞിരുന്നത് :) തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമയില്‍ മോഹന്‍ലാല്‍ പറഞ്ഞ പോലെയായി, അല്ലെ?

    ReplyDelete
  61. അഭിനദനങ്ങള്‍ അബ്ബാസ്‌, ബ്ലോഗ്‌ ആരംഭിച്ചത് എന്തായാലും നന്നായി. ഞങ്ങളുടെ എല്ലാ ആശംസകളും അറിയിക്കുന്നു.

    ReplyDelete
  62. എല്ലാ വിധ ആശംസകളും നേരുന്നു !!!

    ReplyDelete
  63. ആശംസകള്‍.............

    ReplyDelete
  64. എല്ലാ വിധ ആശംസകളും നേരുന്നു .......

    ReplyDelete
  65. ഇജ്ജെയ്തൈതി വല്ല്യോരാളാകുമ്പോ ഞമ്മക്ക് പറയാലോ ഞാനന്‍റെ ചങ്ങായെയ്നൂന്ന്........

    ReplyDelete
  66. ഞാനെന്തു പറയാന്‍.....എല്ലാം അനുഭവിക്കുക തന്നെ :)
    എല്ലാ വിധ ആശംസകളും നേരുന്നു .......

    ReplyDelete
  67. അബ്ബാസ്ക്ക.................

    ReplyDelete
  68. എല്ലാ വിധ ആശംസകളും നേരുന്നു .......

    ReplyDelete
  69. എന്റെ കുബ്ബൂസെ സോറി എന്റെ അബ്ബാസെ സംഗതി കിടിലന്‍ കേട്ടോ !!

    ReplyDelete
  70. ആശംസകള്‍ അബ്ബാസ്‌ ഭായ്....

    ReplyDelete
  71. എന്നെ പോലെ ചിലര്‍ ബ്ലോഗില്‍ നിന്ന് ഫെയ്സ് ബുക്കിലേക്ക് പോയപ്പോള്‍ അബ്ബാസ് ഫെയ്സ് ബുക്കില്‍നിന്ന് ബ്ലോഗിലേക്ക്.. അബ്ബാസിന് കൂടുതല്‍ പറ്റിയ ഇടം ബ്ലോഗാണ്. ബ്ലോഗിലെഴതുന്ന പോസ്റ്റുകള്‍ ഫെയ്സ് ബുക്കിലും ഷെയര്‍ ചെയ്യുക. ഫെയ്സ് ബുക്കില്‍ താജുദ്ധീന്‍ നല്‍കിയ ഒരു ലിങ്കിലൂടെയാണ് അബ്ബാസിന്റെ വാളിലെത്തിയത്. ആദ്യ പോസ്റ്റ് കണ്ടപ്പോഴെ ആളെ ഇഷ്ടപ്പെട്ടു. ഫ്രണ്ടാക്കാന്‍ നോക്കിയപ്പോഴേക്ക് ക്വാട്ട തീര്‍ന്നു എന്നറഞ്ഞു... ഫോളോ ചെയ്ത് തൃപ്തി പ്പെട്ടു.. ബ്ലോഗ് കമന്റുകളില്‍ ബ്ലോഗിന്റെ മുതലാളി ഇടക്ക് ഇടപെടുന്ന പതിവുണ്ട് കെട്ടോ.. അത് മറക്കേണ്ട.... ബ്ലോഗ് ആരംഭിച്ചതിന് അഭിനന്ദനങ്ങള്‍ ...

    ReplyDelete
  72. ആവൂ സമാദാനായി ഇഷ്ട്ടാ .....നിങ്ങളുടെ പോസ്റ്റുകള്‍ ഇന്റെ ‍ മൊബൈലില്‍ കട്ട കട്ട ആയിട്ട് വന്നിരുന്നത് കൊണ്ട് ‌വായിക്കാന്‍ റൂമിലോ ഓഫീസിലോ എത്തിയാലേ വായിക്കാന്‍ പറ്റുമായിരുന്നുള്ളൂ. ഇനി ആ പരിപാടി സമാധാനത്തോടെ ചെയ്യാലോ. എല്ലാ വിധ ഭാവുഗങ്ങളും നേരുന്നു .......

    ReplyDelete
  73. Enna pinne nammda vakaym oru 'aashamsa' irikatae :-P

    ReplyDelete
  74. ആശംസകള്‍ അബ്ബാസ്‌... :)

    ReplyDelete
  75. ബ്ലോഗ്‌ എഴുതിത്തുടങ്ങുമ്പോള്‍ അത് ഹാസ്യമാണെങ്കില്‍ കുറെ പേരെങ്കിലും "കൊടകരപുരാണം" സ്റ്റൈല്‍ ആവാന്‍ ശ്രമിച്ചിരുന്നു.
    അതും വായിക്കണ്ടാതായി വരുന്നു വായനക്കാര്‍ക്ക്‌ .

    അബ്ബാസിന്‍റെ ഫെയിസ്ബുക്ക്‌ കുറിപ്പുകള്‍ പ്രത്യേകം ശ്രദ്ധേയമായി. അതുകൊണ്ട് തന്നെ ബ്ലോഗ്‌ തുടങ്ങിയതില്‍ വലിയ സന്തോഷം. എച്ചു കേട്ടില്ലാത്ത നര്‍മ്മം ഒരു വേറിട്ട ശൈലി അത് തുടരുക ആശംസകള്‍!

    ReplyDelete
  76. കുബ്ബൂസിനും അബ്ബാസിക്കയ്ക്കും ഒരായിരം ആശംസകള്‍

    ReplyDelete
  77. ആശംസകൾ ...

    ReplyDelete
  78. ഇങ്ങള് ബയങ്ങര സംഭവാനു ബായ് ....

    ReplyDelete
  79. ഇനി കുബ്ബൂസ് വിശേഷങ്ങൾ ബ്ലോഗിലും

    ReplyDelete
  80. ആയിരത്തിലധികം മലയാളബ്ലോഗുകൾക്ക് കിട്ടാത്ത സ്വീകാര്യത ഈ പുതിയ ബ്ലോഗിന് പിറന്ന് വീണ് നിമിഷങ്ങൾക്കക്കം കിട്ടിയത് ഒരത്ഭുതം തന്നെയാണ്. ഇവിടെ അയത്ന ലളിതമായ ഭാഷയിൽ കുറിച്ചിടുന്ന ലളിതസുന്ദരമായ കുറിപ്പടികൾ മലയാളിമനസ്സുകളെ അമൂല്യമായ ഗൃഹാതുരതയിലേക്ക് നയിക്കുകയും ഉണങ്ങി വരണ്ട് വിണ്ട് കീറി ഇനി നന്മ കിളിർക്കില്ലെന്നു കരുതിയയിടങ്ങളിൽ ഒരു ചെറുതണുപ്പായി കിനിഞ്ഞിറങ്ങി നന്മയുടെ വിത്തിടാൻ തുടങ്ങുകയും ചെയ്യുന്നതോടെ ഈ ഖുബ്ബൂസ് നല്ലതിനായി പട്ടിണി കിടക്കുന്ന മനസ്സുകളുടെ പട്ടിണിയകറ്റുന്നു.
    സ്നേഹാഭിവാദ്യങ്ങൾ അബ്ബാസ്.... ഇനിയും ആയിരങ്ങളെ ഊട്ടിക്കൊണ്ട് ഈ ഖുബ്ബൂസ് പറപറക്കട്ടെ!

    ബ്ലോഗിനായി പ്രേരിപ്പിച്ച റിയാസ്ഭായ്ക്കും അഭിനന്ദനങ്ങൾ!

    ReplyDelete
  81. This comment has been removed by the author.

    ReplyDelete
  82. ആശംസകള്‍ ..... :)

    ReplyDelete
  83. ആശംസകള്‍ ,......................

    ReplyDelete
  84. കുബ്ബൂസിന്‍റെ അബ്ബാസിന് ആശംസകള്‍

    ReplyDelete
  85. കുബ്ബുസേ;ക്ഷമിക്കണം അബ്ബാസ് ഭായ് മോത്തത്തില്‍ നിങ്ങള്‍ പറഞ്ഞപോല ഇവിടെ ഒക്കെ കിടന്നു നിരങ്ങാന്‍ ആര്‍ക്കാ നേരം? എന്നാലും എല്ലാവരും തേങ്ങ ഉടക്കുമ്പോള്‍ .....? പിന്നെ ഇവിടം കൊണ്ടുള്ള ഒരു ഗുണം എഴുതി വെച്ചത് ചിതല്‍ അരിക്കില്ല എന്നതാണ്. ഭാവുഗങ്ങള്‍ നേരുന്നു

    ReplyDelete
  86. അഭിനദനങ്ങള്‍ അബ്ബാസ്‌, ബ്ലോഗ്‌ ആരംഭിച്ചത് എന്തായാലും നന്നായി. ഞങ്ങളുടെ എല്ലാ ആശംസകളും അറിയിക്കുന്നു.

    ReplyDelete
  87. സ്നേഹാഭിവദ്യങ്ങള്‍ കുബ്ബൂസ്നെ പ്രണയിക്കുന്ന അബ്ബാസ്‌ ഭായ് .....

    ReplyDelete
  88. WISH YOU ALL THE BEST........

    ReplyDelete
  89. ആശംസകള്‍ ഭായ് ,,,,,,,,,,,,,,,,,,,,

    ReplyDelete
  90. കുബ്ബൂസ്വോ ....ആശംസകള്‍

    ReplyDelete
  91. എല്ലാ വിധ ആശംസകളും നേരുന്നു !!!

    ReplyDelete
  92. എല്ലാവർക്കും നന്ദി..

    ReplyDelete
    Replies
    1. താങ്കൾ ആരാണ്? താങ്കൾ എന്തിനു അബ്ബസ്കയുടെ പേര് ഉപയോഗിച്ച് ഇവിടെ മറുപടി കൊടുക്കുന്നു...

      Delete
  93. ആശംസകള്‍ ;)

    ReplyDelete
  94. ഞങ്ങൾ വീട്ടിൽ അബ്ബാസിനെ “കുബ്ബൂസ്” എന്നു തന്നെയാണ് വിളിക്കാറ്..അബ്ബാസെന്ന് പറഞ്ഞാൽ പെട്ടന്ന് മനസ്സിലാവില്ല. പക്ഷെ “കുബ്ബൂസ്“ എന്ന് പറഞ്ഞാൽ എല്ലാവർക്കും ഒന്നേയുള്ളൂ..that is one and only abbas kubboos...എല്ലാവിധ ഭാവുകങ്ങളും

    ReplyDelete
  95. കുബ്ബൂസിനും അബ്ബാസിക്കയ്ക്കും എല്ലാ ആശംസകളും, ആശീര്‍വാദങ്ങളും....

    ReplyDelete
  96. ബേപ്പൂർ സുൽത്താന്റെ ലാളിത്യം, ശരിക്കും ആസ്വാദ്യം. ഖുബ്ബൂസിനെ വിട്ട് പഴങ്കഞ്ഞിയെ പ്രണയിക്കാത്തതെന്തെ?

    ReplyDelete
  97. അബ്ബാസ് ഭായ്‌ , നന്മകള്‍ നേരുന്നു ..." വേറെ ഒന്നും പറയാനും എഴുതാനും കിട്ടുന്നില്ല "

    ReplyDelete
  98. മലപ്പുറം ശൈലി ആകുമല്ലോ എന്ന് കരുതി അന്നൊക്കെ ഹജ്ജിനു ഹയ്യ്‌ എന്നാണ് ,,,,ha ha ha one of the best ,,humour.,,

    ReplyDelete
  99. എന്തെ വൈകി എന്നെ എനിക്ക് ചോദിക്കാനുള്ളൂ പഴയ പോസ്റ്റുകള്‍ പൊക്കി കൊണ്ട് വരാനും വായിക്കാനും ആളുകള്‍ കഷ്ടപെടുന്നത് കാണുമ്പോള്‍ വെറുതെ കരുതും ഈ അബ്ബസിനും ഒരു ബ്ലോഗ്‌ തുടങ്ങി കൂടെ എന്ന് , നല്ല സംരംഭം അബ്ബാസ് വിജയ ആശംസകള്‍ , പാലക്കാടിന്റെ മാത്രം അല്ല കേരളത്തിന്റെ അല്ലേല്‍ പ്രവാസികളുടെ ഒരു മുതല്‍ക്കൂട്ടായി ഈ ബ്ലോഗ്‌ മാറട്ടെ , ആശംസകള്‍

    ReplyDelete
  100. അബ്ബാസിക ഇങ്ങനെ ഒരു പേര് വെക്കാന്‍ ഉണ്ടായ കാരണം ...... കുബ്ബൂസിനും അബ്ബാസിക്കയ്ക്കും എല്ലാ ആശംസകളും,

    ReplyDelete
  101. ikka... all the best.....

    ReplyDelete
  102. ഈ പ്രവാസം അവസ്നിപ്പിച്ചു നാട്ടിലായാല്‍ പേരുമാറ്റമുണ്ടാകുംഅപ്പോള്‍ 'കുബ്ബുസിനെ പ്രനയിച്ചിരുന്നവന്‍""""""""'എന്നാക്കും അല്ലെ?

    ReplyDelete
  103. കുബ്ബൂസിനും അബ്ബാസിക്കയ്ക്കും എല്ലാ ആശംസകളും,

    ReplyDelete
  104. Keep on writing, great job!

    Stop by my web site: ford ranger

    ReplyDelete
  105. It operates in conjunction with your i - Tunes account, or you
    can have a number of other connections, based upon what you want to view.
    When the Blu-ray is loaded to Blu-ray Ripper, you can select subtitles and audio track (English, French, German, Spanish) for each chapter.
    A smooth interface, lots of recommendations,
    and even the new Just for Kids section.

    Also visit my web-site: apple tv

    ReplyDelete
  106. ) However, by the same token, the bigger the scope, the harder it is to haul it around and set it up.
    Samsung is indeed implementing some great tactics to
    come up in this tough competitive phone markets. The Nexus S is unfortunately limited to 16GB of internal storage.


    my blog :: samsung galaxy note 10.1

    ReplyDelete
  107. I'm really enjoying the theme/design of your blog. Do you ever run into any browser compatibility issues? A couple of my blog readers have complained about my site not working correctly in Explorer but looks great in Opera. Do you have any recommendations to help fix this issue?

    My blog ... maquillage

    ReplyDelete
  108. I for all time emailed this webpage post page to all my contacts, for the reason that
    if like to read it then my contacts will too.

    Stop by my page :: Tennis 2013

    ReplyDelete
  109. The proceeds where split between, Cancer Research, Mc -
    Millan Cancer Support and Bart's Hospital East Wing, and dedicated to the memory of David's natural father Antonio Senezio,
    who died of cancer in 2007. All in all this is a great
    digital camera to have if you're looking to take high speed quality pictures or movies. re photographing flowers, a captivating sunset, or your friends at the park, you can be confident that you.

    my page: canon 6d review

    ReplyDelete
  110. Only use your AC or Heater if it is absolutely necessary.
    The Easy Clip Fan is a must and definitely an essential for incoming college
    freshmen. It's african american and roughly how large a new football; the actual converter operates if the machine is for the cool placing, and also the thermostat is set for a frigid temperatures.

    Review my web-site - nest thermostat

    ReplyDelete
  111. The touch screen automatically gets turned off if you do
    not use the device for a specified period. With release of the handset comes Samsung Galaxy s3 deals.
    Here's why:Insulting advertising - I don't just mean the old ads that slam Apple fans (everyone bashes on Apple fans these
    days).

    ReplyDelete
  112. I am curious to find out what blog system you are working with?
    I'm experiencing some small security issues with my latest blog and I'd like
    to find something more safe. Do you have any suggestions?



    Stop by my site :: voyance Gratuite

    ReplyDelete
  113. malappuratinte sothum palakkadinte muthumaya abbaskak abinadhanghal

    ReplyDelete
  114. ആസംസകള്‍.ഫാന്റല്ല കേട്ടോ.പാന്റ്

    ReplyDelete