വസ്ത്രങ്ങളടുക്കി വെച്ച
അലമാര തുറന്നാല്‍ കാണാം
ഇടത്തെ കോണില്‍ .......
ഇണയെ നഷ്ട്ടപെട്ടരൊറ്റ സോക്സ്
പരാതിയോ പരിഭവമോ
ഇല്ലാതൊറ്റക്കിരിക്കുന്നത്.
അലക്കിയിട്ട് ഉണക്കാനിട്ടപ്പോള്‍---....,
കാറ്റിലോ മറ്റോ പാറിപോയതായിരിക്കാം
ചിലപ്പോളതിന്റെ ഇണ..
ഉണങ്ങാനായിട്ടൊരിക്കലൊരു
കാറ്റിലിങ്ങോട്ട് പാറിപോന്നപ്പോള്
നാട്ടിലെ ചില്ലലമാരയിലെ ഏതോ ഒരു കോണില്‍
ഒറ്റക്കിരിത്തേണ്ടി വന്നിട്ടുണ്ടൊരൊറ്റ സോക്സിനെ .......
എന്നെയും കാത്തിരിക്കുന്നൊരൊറ്റസോക്സ് .....
അതിനുമില്ല പരാതിയും,പരിഭവവും ..!!!!!!
No comments:
Post a Comment