താളുകള്‍

Saturday 6 April 2013

പാല്‍ചായ പോലൊരു പെണ്‍കുട്ടി..

വീട്ടിലേക്കുള്ള വഴി തുടങ്ങുന്നിടത്ത് ചെറിയൊരു വാടക വീടുണ്ട്. കുറെ ദിവസമായിട്ടു താമസക്കാര്‍ ഇല്ലാതെ കിടക്കുന്ന ആ വീട്ടില്‍ ഒരു ദിവസം വൈകുന്നേരം നിറയെ വീട്ടു സാധനങ്ങളുമായി ഒരു മിനി ലോറി വന്നു നിന്നു. നമ്മുടെ നാട്ടില്‍ ആദ്യമായി വരുന്ന ഒരാളെ സഹായിക്കേണ്ടത് നമ്മുടെ കടമയല്ലേ? എന്നിലെ പരോപകാരി സടകുടഞ്ഞു എണീറ്റു . 
പാല്‍ചായ പോലൊരു പെണ്‍കുട്ടി. കാഴ്ചയില്‍ അവളുടെ ഇത്തയാണെന്ന് തോന്നിക്കുന്ന കഞ്ഞിവെള്ളം പോലത്തെ മറ്റൊരു കുട്ടി. താടി നീട്ടി വളര്‍ത്തിയ മത ഭക്തി ഉള്ളതായി തോന്നുന്ന അവരുടെ ഉപ്പ,പിന്നെ കാഴ്ചയില്‍ നല്ല തറവാടിത്വം തോന്നുന്ന ഒരുമ്മ . 
എന്നിലെ പരോപകാരി സട കുടഞ്ഞു തന്നെ നിന്നു.. സാധനങ്ങള്‍ എല്ലാം ഒതുക്കി വെച്ച് ഒരു ചായയും കുടിച്ചാണ് ഞാന്‍ അവിടെ നിന്നും ഇറങ്ങിയത്‌. പിന്നെ പിന്നെ ആ വീട്ടുകാരുമായി കൂടുതല്‍ അടുത്തു, നമ്മള്‍ ആദ്യമായി ഒരു നാട്ടില്‍ എത്തുമ്പോള്‍ നമ്മളെ ആദ്യമായി സഹായിച്ച ആളെ സാധാരണ ആരും പെട്ടെന്ന് മറക്കാറില്ല. അത് തന്നെയാണ് എനിക്കവിടെയുള്ള അനുകൂല ഘടകവും.. അവളുടെ ഉപ്പാക്ക് എന്തോ ബിസിനെസ്സ് ആണെന്ന് പറഞ്ഞു. എന്താണെന്ന് എനിക്ക് വ്യക്തമായി മനസ്സിലായില്ല. 
ഈയിടെയായി പാല്‍ചായ കുട്ടിക്ക് എന്നോട് എന്തോ ഒരു അടുപ്പം കൂടുതല്‍ ഉള്ള പോലെ ഒരു തോന്നല്‍.. എന്‍റെ വെറും തോന്നലാണോ? സുലൈമാനി പോലെയുള്ള എന്നെ ഒക്കെ ഒരു പാല്‍ചായ ഇഷ്ട്ടപ്പെടുമോ.. എന്തായാലും അടുത്തുള്ള ഒരു തുന്നല്‍ പരിശീലന കേന്ദ്രത്തിലേക്ക് അവളുടെ യാത്ര കോളെജിലേക്ക് പോകുന്ന എന്‍റെ കൂടെയായി.. അങ്ങാടി കഴിയുന്നത്‌ വരെ ഒന്നും മിണ്ടാതെയുള്ള ആ യാത്രയില്‍ അങ്ങാടി കഴിഞ്ഞാല്‍ പിന്നെ ഒരു പാട് കഥകള്‍ പിറന്നു. തമാശകള്‍ വിരിഞ്ഞു.എന്‍റെ സംസാരം ആണോ അവള്‍ക്കിഷ്ട്ടം അതോ എന്നെയാണോ. എന്‍റെ സംശയം തീരുന്നില്ല. മനസ്സിലെ അപകര്‍ഷത ബോധം തന്നെ ആയിരിക്കാം കാരണം.. ഒരിക്കല്‍ വീട്ടിലേക്കു തിരിച്ചു നടക്കുമ്പോള്‍ പെയ്ത ചാറ്റല്‍ മഴയില്‍ അവള്‍ അവളുടെ കുട പുറത്തെടുക്കാതെ ബാഗില്‍ തന്നെ വെച്ചു. എന്‍റെ കുടയില്‍ ചെറുതായി പെയ്യുന്ന മഴയില്‍ ഒരു പാല്‍ ചായയും ഒരു സുലൈമാനിയും ഒരു പാട് ചിരിച്ചു മെല്ലെ മെല്ലെ അങ്ങിനെ നടന്നു പോയി.. 
കുറെ ദിവസങ്ങള്‍ക്കു ശേഷം ഒരു അവധി ദിവസം അങ്ങാടിയിലെക്ക് വെറുതെ ഇറങ്ങിയ ഞാന്‍ അവളുടെ വാടക വീടിനു മുന്നില്‍ ചെറിയൊരു ആള്‍കൂട്ടം കണ്ടു കുറച്ചു വേവലാതിയോടെ അങ്ങോട്ട്‌ ഓടി ചെന്നു.അവരുടെ വീടിന്‍റെ വാതില്‍ പൂട്ടിയിട്ടിരിക്കുന്നു. നാട്ടില്‍ പലരോടുമായി ഒരുപാട് പണം പലതും പറഞ്ഞു വാങ്ങിയ അവളുടെ ഉപ്പ ഭാര്യയേയും മക്കളെയും കൂട്ടി അര്‍ദ്ധരാത്രി എങ്ങോട്ടോ സ്ഥലം വിട്ടിരിക്കുന്നു. (അന്നാദ്യമായി ഞാന്‍ എന്‍റെ ദാരിദ്ര്യത്തെ ഇഷ്ട്ടപെട്ടു. )
ഒരുപാട് പാട്ടുകള്‍ എന്‍റെ മനസ്സില്‍ കൂടി കടന്നു പോയി.. അതില്‍ കൂടുതല്‍ വരികള്‍ അറിയുന്ന പാട്ട് .. ഇനിയുമോണ്ടൊരു ജന്മ മെങ്കില്‍ എനിക്ക് നീ ഇണയാവണം എന്ന ഗസസിലെ പാട്ട് ആയിരുന്നു. 
ആദ്യ പ്രണയത്തിനു എപ്പോളും നീട്ടിയടിച്ച പാല്‍ ചായയുടെ രുചിയാണ്. കട്ടന്‍ ചായയുടെ ലഹരിയും.. :)

43 comments:

  1. കുബ്ബുസേ , എല്ലാം ഒറ്റ ഇരിപ്പിന് വായിച്ചു. എല്ലാത്തിന്റെയും അവസാനത്തെ വരി വായിക്കുമ്പോള്‍ കണ്ണില്‍ ഒരു നനവ്‌ വരുന്നത് ലാപ്ടോപ്പിലെ ചെറിയ അക്ഷരങ്ങളില്‍ നോക്കി ഇരുന്നു കണ്ണ് വേദനിച്ചത്‌ കൊണ്ടായിരിക്കാം..

    ReplyDelete
  2. ഖുബ്ബൂസെ,
    ഇതെന്താ എഴുത്തുഫാക്ടറിയോ?
    കുറച്ചുപോസ്റ്റുകള്‍ വായിച്ചു
    എല്ലാം നല്ല വായന തന്നു

    ഇനിയും കാണാം കേട്ടോ

    ReplyDelete
  3. ബ്ലോഗ്‌ നിറഞ്ഞല്ലോ ...പഹയാ....



    ചുമ്മാ ഇതുവഴി വന്നതാ....

    ഇനി എല്ലാം വായിച്ചിട്ടേ പോകുന്നുള്ളൂ... :)

    ReplyDelete
  4. ഈ 'കട്ടന്‍ ചായയുടെ ലഹരി' വളരെ ഇഷ്ടായി :)

    ReplyDelete
  5. ഇത് ഒരു ഒന്നൊന്നര ഖുബൂസ് തന്നെ .....

    ReplyDelete
  6. ഞാൻ ആകെ കണ്‍ഫ്യുഷൻ ആയി കമ്മേന്റെ ബ്ലോഗിൽ ഇടണോ അതോ ഫൈസ്ബുക്കിൽ ഇടണോ കണ്‍ഫ്യുഷൻ കണ്‍ഫ്യുഷൻ

    ReplyDelete
  7. ബ്ലോഗ്‌ നിറച്ച ല്ലോ ..... ഓടിനടന്നു എല്ലാം വായിച്ചു ...

    ഇനിം വരാം ....

    ReplyDelete
  8. http://gafoorkh.blogspot.ae/

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. An excellent read made from a black tea and pangs of the first love

    ReplyDelete
  11. An excellent read made from a black tea and pangs of the first love

    ReplyDelete
  12. ഖുബ്ബൂസ്‌ ഒരു സംഭവമാണെന്ന് പലരും പറഞ്ഞു .....
    ഇപ്പോള്‍ അനുഭവിച്ചു അറിയുന്നു.....

    ReplyDelete
  13. അന്നാദ്യമായി ഞാന്‍ എന്‍റെ ദാരിദ്ര്യത്തെ ഇഷ്ട്ടപെട്ടു. (Y)

    ReplyDelete
  14. പാൽ ചായയും സുലൈമാനിയും... നല്ല ബെസ്റ്റ് കോമ്പിനേഷൻ ...
    അവസാനം പറഞ്ഞ പാൽചായയുടെ രുചിയോടു യോജിക്കുന്നു..
    എനിവെ... നല്ല എഴുത്ത് ..

    ReplyDelete
  15. pahayaa samshayallyaa ante ee vaachakadyenne aavum avale veezhtheettundaakuaa .
    Neeyoru prasthaanamalle

    ReplyDelete
  16. അന്നാദ്യമായി ഞാന്‍ എന്‍റെ ദാരിദ്ര്യത്തെ ഇഷ്ട്ടപെട്ടു.

    ReplyDelete
  17. സുലൈമാനി പോലെയുള്ള എന്നെ ഒക്കെ ഒരു പാല്‍ചായ ഇഷ്ട്ടപ്പെടുമോ

    ReplyDelete
  18. അന്നാദ്യമായി ഞാന്‍ എന്‍റെ ദാരിദ്ര്യത്തെ ഇഷ്ട്ടപെട്ടു.
    നന്നായിരിക്കുന്നു ..

    ReplyDelete
  19. ഒരു രണ്ട് രണ്ടര കുബൂസ് ............... :)

    ReplyDelete
  20. പാൽ ചായ ക്കരിയെയും കാട്ടാൻ ചയെയുംഇഷ്ട്ടായി

    ReplyDelete
  21. Kubboos oru maha prasthanam thanne ..!!!

    ReplyDelete
  22. Kubboos oru maha prasthanam thanne ..!!!

    ReplyDelete
  23. Kubboos oru maha prasthanam thanne ..!!!

    ReplyDelete
  24. nee aal kollamalloda... Ee blog ente shradhayil pedan vjykiyenn thonnunu.

    ReplyDelete
  25. "അന്നാദ്യമായി ഞാന്‍ എന്‍റെ ദാരിദ്ര്യത്തെ ഇഷ്ട്ടപെട്ടു"

    ഇഷ്ട്ടമായി മാഷേ....

    ആ‍ാദ്യ പ്രണയം എല്ലാവർക്കും ഒരു മധുരമുള്ള ഓർമ്മയാണ്..സ്വസ്തമായിരുന്ന് ഒരു കട്ടൻ ചായ കുടിക്കുമ്പോൾ ആർക്കും അതൊന്ന് ഓർമ്മ വരും....

    എല്ലാ ഭാവുകങ്ങളും നേരുന്നു...

    ReplyDelete
  26. എന്റെ വിനയപൂർവമായ അഭിനന്ദനങ്ങൾ; മനോഹരമായ അനുരാഗത്തെ വരച്ചിട്ടതിന്‌

    ReplyDelete
  27. ആ‍ാദ്യ പ്രണയം എല്ലാവർക്കും ഒരു മധുരമുള്ള ഓർമ്മയാണ്......!! nice...!

    ReplyDelete
  28. ആദ്യപ്രണയത്തിനു എപ്പോളും നീട്ടിയടിച്ച പാല്‍ ചായയുടെ രുചിയാണ്. കട്ടന്‍ ചായയുടെ ലഹരിയും..:)

    ReplyDelete
  29. വളര നന്നായിരിക്കുന്നു...

    ReplyDelete
  30. ആ വേദന മറക്കാനാണു അബ്ബാസ് കുബ്ബൂസിനെ പ്രണയിക്കാന് തുടങ്ങുന്നത്...

    ReplyDelete
  31. ന്നാലും ഒന്ന് അന്വാഷിക്കര്ന്നു...

    ReplyDelete
  32. എന്നേലും തേടി വരും. നോക്കിക്കോ..

    ReplyDelete
  33. കട്ടൻ ചായ അബ്ബാസെ..പൊളിച്ചു...

    ReplyDelete
  34. ആ പഴയ പശുവിന്‍ പാലിനെ മറന്ന് ഇപ്പോഴുള്ള ആട്ടിന്‍ പാലിനെ മനസ്സ് നിറയെ സ്നേഹിച്ചോളൂ അബ്ബാസിക്ക


    ആട്ടിന്‍ പാലിന് ഗുണമേന്മ കൂടതലാ മറക്കണ്ട..!

    ReplyDelete
  35. ആദ്യപ്രണയത്തിന്പാല്‍ച്ചായ പോലത്തെ രുചിയാണ് !

    ReplyDelete
  36. ആദ്യമായാണിവിടെ. ഹ്രസ്വമായി...ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. പാല്‍ച്ചായയേക്കാളും ഈ കട്ടനാണല്ലോ നല്ലത്. നല്ല ഉപമകള്‍. ഇനിയും വരാം..

    ReplyDelete
  37. മനസ്സില്‍ പ്രണയം സൂക്ഷിക്കുന്ന എല്ലാവര്‍ക്കും ഉണ്ടാകും ഇതുപോലെ പറയുവാന്‍ ഒത്തിരി കഥകള്‍ ഭൂരിഭാഗം പേര്‍ക്കും കൊതിച്ചത് ലഭിക്കുന്നില്ല എന്നതാണ് വാസ്ഥവം .പ്രണയത്തിന് നിറമോ ഭംഗിയോ ഭാഷയോ ഇല്ല മനസ്സിന്‍റെ പൊരുത്തമാണ് മുഖ്യം .പുഷ്പ്പിക്കാത്ത പ്രണയങ്ങള്‍ എന്നും നമ്മോടൊപ്പം ഉണ്ടാകും മനസ്സിലൊരു നോവായി മരണം വരെ .നല്ലൊരു വായനാസുഖം നല്‍കിയതിന് നന്ദി .ആശംസകള്‍

    ReplyDelete
  38. അബ്ബാസിന്‍റെ കഥകളില്‍ എനിക്കേറെ ഇഷ്ടമായത്...
    അഭിനന്ദനങ്ങള്‍

    ReplyDelete
  39. അബ്ബാസിന്റെ ബുക്ക്‌ വായിച്ചു കഴിഞ്ഞപ്പോഴാണ് ഈ ബ്ലോഗ്‌ കാണുന്നത് !
    എന്ത് പറയാനാ..!
    കാണാൻ വളരെ വൈകിപ്പോയി.
    മനസ്സിൽ നന്മയുള്ള നർമബോധമുള്ളവൻ അബ്ബാസ് !!!
    ഇനിയുമിനിയും എഴുതൂ..
    എല്ലാവിധ ആശംസകളും.ദൈവം അനുഗ്രഹിക്കട്ടെ.

    ReplyDelete
  40. അബ്ബാസ്‌ ഭായ് നല്ലൊരു സുഖമുള്ള മധുരിക്കുന്ന വായന സമ്മാനിച്ചതിന് ഒത്തിരി നന്ദി.
    ബ്ലോഗ്‌ കണ്ടതില്‍ വളരെയധികം സന്തോഷം.

    ReplyDelete